പാതിമലയാളിയായ 14കാരി ധിനിധി ദേസിങ്കുവാണ് പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം.ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ധിനിധി ദേസിങ്കുവിനെ പാരിസില്‍ കാത്തിരിക്കുന്നത്
.2022ലെ ഏഷ്യൻ ഗെയിംസിലും ഈ വര്‍ഷം ദോഹയില്‍ നടന്ന വേള്‍ഡ് അക്വാടിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തതിന്‍റെ അനുഭവ പരിചയവുമായാണ് ധിനിധി പാരിസിലേക്ക് എത്തുന്നത്കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജെസിത വിജയന്‍റെയും തമിഴ്‌നാട് സ്വദേശി ദേസിങ്കുവിന്‍റെയും മകളാണ് ധിനിധി.
ഒന്‍പതാം ക്ലാസുകാരിയായ ധിനിധി ബെംഗളൂരുവിലെ മുഷിപ്പിക്കുന്ന ഫ്ലാറ്റ് ജീവിതത്തിന്‍റെ ബോറടിയില്‍ നിന്ന് രക്ഷപ്പെടാനാണ് നീന്തല്‍ക്കുളത്തിലിറങ്ങിയത്. അവിടെ നിന്നാണ് ധിനിധി ലോക കായിക മാമാങ്ക വേദിയിലേക്ക് എത്തുന്നത്