വാഷിങ്ടൺ ഡിസി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. കൊവിഡ് ബാധയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അസാന്നിദ്ധ്യത്തിൽ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു
കൊവിഡിന് ശേഷം ബൈഡൻ ആദ്യമായി പൊതുവേദിയിൽ എത്തിയതിൻ്റെ വീഡിയോകളും ഫോട്ടോകളുമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷമുളള തന്റെ ആദ്യ പൊതുപ്രസംഗം നാളെ നടക്കുമെന്നും ബൈഡൻ തന്റെ എക്സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു
പ്രസിഡന്റിന്റെ ആരോഗ്യം തകർന്നുകൊണ്ടിരിക്കുകയാണ്,അവസാനഘട്ടം വരെയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ബൈഡൻ പൊടുന്നനെ പിന്മാറ്റം പ്രഖ്യാപിച്ചത് ഇക്കാരണം കൊണ്ടാണെന്നായിരുന്നു പ്രചരിക്കപ്പെട്ട അഭ്യൂഹങ്ങളുടെ അടിസ്ഥാനം.എക്സ് പ്ലാറ്റ്ഫോമില്‍ ജോ എവിടെ (Where’s Joe) എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ ടോപ് ട്രന്റിങിൽ ആയിരുന്നു.
കൊവിഡ് ബാധിച്ച് 81 കാരനായ ബൈഡൻ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചുവെന്ന യാഥാർത്ഥ്യം മറുവശത്തുള്ളപ്പോൾ തന്നെയാണ്
ഡെമോക്രാറ്റിക് പാർട്ടി ഭരണ അട്ടിമറി നടത്തിയിരിക്കുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ പിന്തിരിപ്പിക്കാൻ ഭരണ അട്ടിമറി നടത്തി എന്നുളള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.