24x7news.org

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മാത്രം ഇന്ന് നാല് പേർ മരിച്ചു. നദികളും തടാകങ്ങളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി.

ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

രാജ്യത്ത് കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം ഉണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൂടുതൽ ദുരിതം. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് സാധനങ്ങൾ മറ്റുന്നതിനിടെ 3 യുവാക്കൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു.

വത്സദ് ജില്ലയിലെ ജനവാസ മേഖലയായ കാശ്മീർ നഗറിൽ നിന്ന് മാത്രം 150പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.റായ്ഗഡ്-പൂനെ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

താനെ, പൽഘാർ, റായ്ഗാഡ് ജില്ലകളിൽ സ്കൂളുകൾക്ക് മഹാരാഷ്ട്ര സർക്കാർ അവധി പ്രഖ്യാപിച്ചു.മുംബൈയിൽ 3 തടാകങ്ങൾ കരകവിഞ്ഞു.

മുംബൈയിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ബദരിനാഥ് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *