24x7news.org

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം നൽകിയത്.

കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടെന്നും കുറ്റപത്രം. തട്ടിപ്പിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് പങ്കില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പിനും തട്ടിപ്പിൽ ബന്ധമില്ലെന്ന് കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. കെ പി ബാസിആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ വാദം കൂടിയാണ് കുറ്റപത്രത്തിൽ നിഷേധിച്ചിരിക്കുന്നത്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *