പാരിസ്: പാരിസിലെ സെൻ നദിയിലെ ഒളിംപിക്സ് ആവേശത്തോടൊപ്പം നീന്തി ഗൂഗിളും. ഒളിംപിക്സ് ഉദ്ഘാടന ദിവസത്തിൽ ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്നതായുള്ള ഡൂഡിലാണ് ഗൂഗിള്‍ സെർച്ച് എൻജിൻ അവതരിപ്പിച്ചത്.
സെന്‍ നദിയുടെ കിഴക്കന്‍ ഭാഗമായ ഓസ്ട്രലിറ്റ്സ് പാലത്തിന് സമീപത്തുനിന്ന് താരങ്ങളെ നദിയിലൂടെ നൗകകളിലായി ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി.
സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.
ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക. പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും അരികിലൂടെയുള്ള നദിയിലൂടെ നൗകകൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക.
ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അത്ലറ്റുകളായിട്ടാണ് ആനിമേറ്റഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവ സെന്‍ നദിയിലൂടെ ഒഴുകുന്നതാണ് ചിത്രം