24x7news.org

ഗുരുതര നാഡീരോഗം ബാധിച്ച ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് പാരിസ് ഒളിംപിക്സ് ഉദ്ഘാടനവേദി. നീണ്ട ഇടവേളക്ക് ശേഷമാണ് ടൈറ്റാനിക് ഗായിക വീണ്ടും പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്.

 ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സെലിൻ ഡിയോൺ.പേശികളുടെ ചലനം സ്തംഭിച്ച്, നടക്കാനും പാടാനും കഴിയാതായെന്ന് സെലിന്‍ നിറകണ്ണുകളോടെ 2022 ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഒളിംപിക്‌സ് 2024 ന് പാരീസിൽ വര്‍ണാഭമായ തുടക്കം. സെയ്ന്‍ നദിക്കരയിൽ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്.

രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചുയ സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്.

Leave a Reply

Your email address will not be published. Required fields are marked *