കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘമായ ‘ഈശ്വർ മാൽപെ’ ഏറ്റെടുത്തു.
ഗംഗാവലി പുഴയിലെ മൺതിട്ടയിൽ നിലയുറപ്പിച്ച സംഘം പുഴയിൽ ഇറങ്ങിത്തുടങ്ങി. സമാനമായ സാഹചര്യങ്ങളിൽ മുൻപും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്.
ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ്പുഴയിൽ മൂന്ന് ബോട്ടുകളിൽ പോയി നങ്കൂരമിട്ടാകും പരിശോധിക്കുക. അടയൊഴുക്കിനൊപ്പം ചെളിയും മൂടിനിൽക്കുന്നത് വലിയ വെല്ലുവിളിയെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
പുഴയുടെ അടിത്തട്ടിലേക്ക് പോയാൽ ഒന്നും കാണാനാകില്ലെന്നും കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗംഏതാണെന്നും ലോഹഭാഗം ഏതാണെന്നും തിരിച്ചറിയുകയെന്നും ഈശ്വർ മാൽപെ പറഞ്ഞു.
റഡാറിൽ തെളിഞ്ഞ എല്ലാ പോയിന്റുകളിലും പരിശോധന നടത്തുമെന്നും വെള്ളത്തിൽ 100 അടിവരെ താഴെ പോയി മൃതദേഹങ്ങൾ പുറത്തെത്തിച്ചിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു.ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.
വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു