പാരീസ്: ന്യൂസീലന്‍ഡ് വനിതാ ഫുട്ബോള്‍ ടീം പരിശീലിക്കുന്ന മൈതാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കാനഡ വനിതാ ഫുട്ബോള്‍ ടീമിനെതിരേ ഫിഫയുടെ നടപടി.
പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയ ടീമിന്റെ ആറു പോയന്റ് ഫിഫ വെട്ടിക്കുറച്ചുടീമിന്റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാന് അടക്കം ടീമിന്റെ മൂന്ന് പരിശീലകരെ ഫിഫ ഒരു വര്‍ഷത്തേക്ക് വിലക്കി.
സംഭവം വിവാദമായതോടെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാനെ നേരത്തേ തന്നെ ഫെഡറേഷന് സസ്പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രീസ്റ്റ്മാനെ കൂടാതെ ടീമിനൊപ്പമുള്ള വീഡിയോ അനലിസ്റ്റ് ജോസഫ് ലോംബാര്ഡിയേും സഹപരിശീലക ജാസ്മിന് മാന്ഡറിനെയുമാണ് ഫിഫ വിലക്കിയിരിക്കുന്നത്.
ഇരുവരെയും നേരത്തേ തന്നെ കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയിരുന്നു.സംഭവം വിവാദമായതോടെ കനേഡിയന്‍ ഒളിമ്പിക് കമ്മിറ്റി നേരത്തേ മാപ്പുപറഞ്ഞിരുന്നു.
ന്യൂസീലന്‍ഡ് ഒളിമ്പിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ഫിഫയ്ക്കും പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കാനഡ സോക്കര്‍ ഫെഡറേഷനും കുറ്റക്കാരായ അംഗങ്ങള്‍ക്കുമെതിരേ ഫിഫ അച്ചടക്ക നടപടികളിലേക്ക് കടന്നത്.
പിന്നാലെ ടീമിന്റെ പരിശീലനരീതിയും തന്ത്രങ്ങളും ചോര്‍ത്താന്‍ വേണ്ടിയാണ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി ന്യൂസീലന്‍ഡ് ടീം പരാതി നല്‍കുകയായിരുന്നു.