തിരുവനന്തപുരം: മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തിൽ തനിക്ക് ഉയർച്ചയുണ്ടാക്കിയതെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്നും ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിരണ്ടായിരത്തിന്റെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ പ്രാമുഖ്യം ഉണ്ടായിരുന്നില്ല.
അവിടെനിന്ന് 2009-ൽ തനിക്ക് ഓസ്‌കർ ലഭിക്കുന്ന നിലയിലേക്ക് എത്തിയത് അഭിമാനകരമാണ്. ഡോക്യുമെന്ററി നിർമാണത്തിൽ സാങ്കേതികയിൽ വിട്ടുവീഴ്ച പാടില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പങ്കെടുത്തു.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതുസാങ്കേതികവിദ്യകൾ ഫോട്ടോഗ്രാഫിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ബേദി സഹോദരൻമാർ പറഞ്ഞു.
രാജ്യാന്തര ഹ്രസ്വമേളയോടനുബന്ധിച്ചു നടന്ന ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു ബേദി സഹോദരൻമാർ എന്നറിയപ്പെടുന്ന നരേഷ് ബേദിയും രാജേഷ് ബേദിയും.
സാങ്കേതികവിദ്യയുടെ വളർച്ച കൂടുതൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, പകർത്തിയ ചിത്രങ്ങളുടെ ഭംഗിയിൽ മാത്രമാണ് ശ്രദ്ധയെന്നും അവർ പറഞ്ഞു