ധനുഷിന്റെ സംവിധാനത്തിലെത്തിയ ‘രായൻ’ തിയേറ്ററുകളിൽ ബ്ലോക്ക് ബസ്റ്റർ തീർത്തു മുന്നേറുകയാണ്. കോളിവുഡിൽ സമീപകാലത്ത് റീ റിലീസുകൾ വെച്ച് തിയേറ്ററുകൾ ഓടിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ തിയേറ്ററുകൾ ഫുള്ളാണ്. രായൻ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. മൂന്നാം ദിവസം 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ വർഷം കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി രായൻ മാറിയിട്ടുണ്ട്.
ഓപ്പണിങ് ദിവസം തന്നെ ആഗോളതലത്തില്‍ രായൻ 23 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ഇത് എന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി കോളിവുഡിനെ ബാധിച്ചിരിക്കുന്ന നഷ്ടങ്ങൾക്ക് അറുതിവരുത്താന്‍ രായന് തുടക്കമിടാന്‍ കഴിയുമെന്ന് തന്നെ കരുതാം. 100 കോടി ബോക്സ് ഓഫീസ് കളക്ഷനിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് അനലിസ്റ്റുകളുടെയുെം പ്രവചനം. വാത്തി എന്ന ചിത്രമാണ് ഇതിന് മുൻപ് ധനുഷ് കോളിവുഡ് ബോക്സ് ഓഫീസിന് നൽകിയ 100 കോടി ചിത്രം.