റിയാദ്: ഒളിംപിക്‌സ് നീന്തലിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയായി മഷേൽ അൽ അയ്ദ് ചരിത്രം കുറിച്ചു. ഞായറാഴ്ച നടന്ന പാരീസ് ഒളിമ്പിക്‌സിൽ 2024ൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്‌സിൽ സൗദിയിൽ നിന്നുള്ള 17കാരി ആറാം സ്ഥാനം നേടി വ്യക്തിഗത മികവ് പുലർത്തി. ലാ ഡിഫൻസ് അരീനയിലെ ഒളിമ്പിക് പൂളിൽ 2:19:61 മിനിറ്റാണ് അൽ-അയ്ദ് ഫിനിഷ് ചെയ്തു.
അൽ അയ്ദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി സൗദി പ്രമുഖർ രംഗത്തെത്തി. ‘തടസ്സങ്ങൾ തകർക്കുന്ന ഈ യുവതിയെ പിന്തുണയ്ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു’, തന്റെ രാജ്യത്ത് നിന്നുള്ള പൗരയെ കാണാനും പിന്തുണയ്ക്കാനും ഒളിംപിക്‌സ് പൂളിലുണ്ടായിരുന്ന യുഎസിലെ സൗദി അറേബ്യയുടെ അംബാസഡർ റീമ ബിൻത് ബന്ദർ എക്സിൽ കുറിച്ചു.’ മഷേലിൻ്റെ പങ്കാളിത്തം ഭാവിയിലെ വനിതാ കളിക്കാരെ പ്രചോദിപ്പിക്കുമെന്നായിരുന്നു’, സൗദി നീന്തൽ ഫെഡറേഷൻ പ്രസിഡൻ്റ് അഹമ്മദ് അൽഖദമാനി പറഞ്ഞു. ‘മഷേൽ അൽ അയ്ദിന് ഒരു മികച്ച ഭാവിയുണ്ട്, എല്ലാ ആശംസകളും