പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ മൂന്നാം ദിനം ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് മെഡല്‍ നഷ്ടം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന അര്ജുന് ബബുതയ്ക്ക് ഒടുവില്‍ നിരാശ. 208.4 പോയന്റുമായി അര്ജുന് നാലാം സ്ഥാനത്തായി. സ്റ്റേജ് രണ്ടിലെ അഞ്ചാം റൗണ്ടില്‍ താരം പുറത്താകുകയായിരുന്നു. അഞ്ചാം റൗണ്ടിലെ രണ്ടാം ഷോട്ടില്‍ 9.5 പോയന്റ് സ്കോര്‍ ചെയ്യാനേ താരത്തിനായുള്ളൂ.
പാരീസ് ഒളിമ്പിക്സില്‍ മികച്ച പ്രകടനം തുടര്‍ന്ന് വെങ്കല മെഡല്‍ ജേതാവ് മനു ഭാകര്‍. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 580 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.