24x7news.org

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

. അതുവരെ ദുരന്തബാധിതരെ വാടക വീടുകളിലേക്ക് ഇവരെ മാറ്റണമന്നുംപുനരധിവാസം ഉണ്ടാകുന്നത് വരെയുള്ള വാടകയും സർക്കാർ നൽകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

നാളെ സർവകക്ഷി യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

രക്ഷാപ്രവർത്തകർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് സഹായത്തിനും യുഡിഎഫ് പ്രവർത്തകർ സജ്ജമാണെന്ന് വിഡി സതീശൻ പറഞ്ഞു.

ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.

ചൂരൽമല പുഴയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് സൈന്യം കെട്ടിയ താൽക്കാലിക പാലമാണ്. മുണ്ടക്കൈ അട്ടമല മേഖലയിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പാലം വഴി എത്തിക്കുന്നുണ്ട്. കണ്ടെടുക്കുന്ന മൃതശരീരങ്ങൾ കൊണ്ടുവരുന്നത് സിപ്ലൈനിലൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *