170 കടന്നു

ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

177 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്.

മരിച്ചവരിൽ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്

ഇന്ന് ഇതുവരെയുള്ള തിരിച്ചിലിനിടെ മുണ്ടക്കൈയിൽനിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു.

ഇവിടെ 150 വീടുകളിൽ ആളുകൾ താമസം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

വീടുകളിൽ കുടുങ്ങി പോയവരെ മാറ്റനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

സമീപത്തുള്ള എസ്റ്റേറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുണ്ട്.

ഇന്ന് രാവിലെ സൈന്യം ഈ മേഖലയിൽ ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

പോത്തുകല്ലിൽനിന്ന് മാത്രം ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്.

143 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോര്ർട്ടം ചെയ്തു.

നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

89 പേരെയാണ് ഇതുവരെ തിരിച്ചറിയുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് ചൂരൽമലയിൽ മാത്രം 20 പേരെ കാണാനുണ്ടെന്നാണ് സ്ഥലവാസികളിൽ ചിലർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *