ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിർത്തലിനാണ്‌ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിർത്തൽ ആരംഭിക്കുക.വെടിനിർത്തൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് വർഷിച്ചതായിഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം നടക്കുക.അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർവിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽഎത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.അതേസമയം, ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽക്കരാറിൽ പറയുന്നുണ്ടെ.ന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ഇതിനിടെ, ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി.24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു. ഷെയ്ഖ് റദ്‍വാനിൽ ഇസ്രയേൽ നടത്തിയ….ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 പലസ്തീൻ ജനതയും 1200ഇസ്രയേൽ ജനതയുമാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *