വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്.
സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണവും ശ്രീലങ്കയിലാണ് പൂർത്തിയായിരിക്കുന്നത്. ‘
വിഡി12′ എന്ന പേരാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ യഥാർത്ഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
യുവ സംഗീത സംവിധായകർക്കിടയിൽ പ്രശസ്തനായ അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിനും സംഗീതം നൽകുന്നത്.നാനി നായകനായ സ്പോർട് ഡ്രാമ ചിത്രം ‘ജേഴ്സി’, സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മല്ലി രാവ’ എന്നിവ ഗൗതം ടിന്നനൂരിയുടെ സംവിധാനത്തിൽ എത്തിയ ചിത്രങ്ങളാണ്. ഗൗതം ‘വിഡി12’ലൂടെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.