ന്യൂഡല്‍ഹി: 2007-ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവില്ല. അവസാന ഓവറിലേക്ക് നീണ്ട കലാശപ്പോരില്‍ അഞ്ച് റണ്‍സിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. അന്ന് കപ്പുയര്‍ത്തിയ നായകന്‍ മഹേന്ദ്ര സിങ് ധോനിയും ഇന്ത്യയുടെ അവസാന ഓവര്‍ എറിഞ്ഞ് ഹീറോയായ ജൊഗീന്ദര്‍ ശര്‍മയും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം ജൊഗീന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോനിയെ കാണുന്നതെന്നും സന്തോഷമുണ്ടെന്നും ചിത്രം പങ്കുവെച്ചുകൊണ്ട് ജൊഗീന്ദര്‍ ശര്‍മ കുറിച്ചു.