24x7news.org

ചേര്‍ത്തല : മുന്‍ എംപി എഎം ആരിഫ് സിപിഐഎം ചേര്‍ത്തല ഏരിയാകമ്മിറ്റിയുടെ ചുമതലയിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് വിവരം. നിലവില്‍ അരൂര്‍ കമ്മിറ്റിയുടെ ചുമതലയാണ് ആരിഫിന്.

മന്ത്രി സജി ചെറിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതെന്നാണ് വിവരം.ചേര്‍ത്തല ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആരിഫ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേര്‍ത്തലയുടെ ചുമതലയിലേയ്ക്ക് മടങ്ങിയെത്തുന്നത്.

സംഘടനാ രംഗത്ത് നിന്നും 2006 ലാണ് ആരിഫ് പാർലമെൻ്ററി രംഗത്തേയ്ക്ക് മാറുന്നത്. 2006ൽ അരൂരില്‍ നിന്നും എംഎല്‍എ ആയതിന് പിന്നാലെ പ്രവര്‍ത്തന കേന്ദ്രം അങ്ങോട്ട് മാറുകയായിരുന്നു

മുതിര്‍ന്ന നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രദാസ്, ജില്ലാ കമ്മിറ്റി അംഗം എന്‍ ആര്‍ ബാബു രാജ് എന്നിവര്‍ക്കൊപ്പം ചുമതലക്കാരനായാണ് ആരിഫും എത്തുന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കലിനും നിര്‍ണ്ണായക സ്വീധീനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *