24x7news.org

വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം. ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്.

ഇവർ കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് വനത്തിൽ തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്.

കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവർത്തകർ കുടുങ്ങിയത്. വനത്തിനുള്ളിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. വനം വകുപ്പിൻ്റെ കാന്തൻപാറ ഔട്ട് പോസ്റ്റിൽ ക്ഷാ പ്രവർത്തകർ എത്തിയിരുന്നു. ഭക്ഷണവും, ലൈറ്റുമുൾപ്പടെ ഇവരുടെ കൈവശമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *