മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.
ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് കരണമാക്കിയത്.
വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമർ ശൈഖ്. തിരികെ വരാൻ വൈകിയതിൽ വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങി. കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചത്.