ചെന്നൈ ∙ ഡിഎംകെ നിർദേശിക്കുന്ന ആളായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് പാർട്ടി പ്രസിഡന്റും തമിഴ്നാട്.മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ.
സമ്മേളനത്തിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായുള്ള 40 സീറ്റുകളും നേടിയാൽ മാത്രമേ ഇതു നടക്കുകയുള്ളൂ എന്നതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിൻ നിർദേശം നൽകി. മണ്ഡലത്തിലെ ജനങ്ങളുടെ പ്രീതി സമ്പാദിക്കുന്നവർക്കു…സ്റ്റാലിൻ നിർദേശം നൽകി…മണ്ഡലത്തിലെ ജനങ്ങളുടെ പ്രീതി സമ്പാദിക്കുന്നവർക്കു മാത്രമായിരിക്കും സീറ്റുകൾ അനുവദിക്കുക. സഖ്യ കക്ഷിക..കക്ഷികളുമായുള്ള ധാരണകളും സീറ്റ് വിഭജനവും പാർട്ടി നേതൃത്വം വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും സ്റ്റാലിൻ…പറഞ്ഞു. ഡിസംബർ 17ന് സേലത്ത് നടക്കുന്ന യുവജനവിഭാഗം കൺവൻഷൻ കോഓർഡിനേറ്ററായി മന്ത്രി കെ.എൻ.നെഹ്റുവിനെ
നിയോഗിച്ചു.