പാലക്കാട് : പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയാണ് അതുല്യ.ഹോസ്റ്റലിൽ മറ്റ് മൂന്ന് സഹപാഠികൾക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം