24x7news.org

സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും ഖാദർ കമ്മിറ്റി ശുപാർശയിൽ പറയുന്നു.

സംസ്ഥാനതലത്തിൽ സാംസ്കാരിക വിനിമയം മാത്രം മതിയെന്ന് നിർദ്ദേദേശം.പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണം. കലോത്സവങ്ങൾ തർക്കവേദിയാകുന്നുസംസ്ഥാന സ്കൂൾ കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്.

കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാർക്കിന്റെ സ്വാധീനത്തിലാണ്. പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകണം. എന്നാൽ ഇന്ന് നൽകുന്ന രീതിയിലാണോ വേണ്ടതെന്ന് പുനരലോചന വേണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

നേരത്തെ സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

Leave a Reply

Your email address will not be published. Required fields are marked *