നാന്നൂറിലേറെ പേരുടെ മരണമെടുത്ത മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോഴും ഷൈജ മൃതദേഹങ്ങൾ തിരിച്ചറിയുന്ന തിരക്കിലായിരുന്നു. ഒൻപത് ബന്ധുക്കളെയാണ് ഉരുൾപൊട്ടലിൽ ഷൈജയ്ക്ക് നഷ്ടമായത്.
എന്നാൽ ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ നൂറോളം പേരെയാണ് ഷൈജ തിരിച്ചറിഞ്ഞത്. ‘അവരെല്ലാംഎൻ്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്ന് പറയുമ്പോഴും ഷൈജയുടെ നെഞ്ചുപൊട്ടുകയായിരുന്നു.
ചൂരൽമലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം ചെയ്ത് കൊണ്ടുപോയത്. അതുകൊണ്ട് തന്നെ രണ്ട് സ്ഥലവും ഷൈജയ്ക്ക് സുപരിചിതമാണ്.കടബാധ്യതമൂലം 2005 ലാണ് ഷൈജയുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്.
രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാരാണ് . കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റി മറിച്ചത്. ചൈൽഡ് ലൈനിൽ നിന്ന് 2009 ലാണ് ആശാവർക്കറായി ഷൈജയ്ക്ക് ജോലി കിട്ടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ്കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാരാണ്പ്രസിഡന്റുമായിഅന്ന് കൈക്കുഞ്ഞുങ്ങളായിരുന്നവർ ഇന്ന് വിവാഹിതരായി.
2019 ൽ ഉരുൾപൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയപ്പോൾ തന്നെ ഷൈജയ്ക്ക് ഫോൺ കോളുകൾ വന്നു. ഉടൻ തന്നെ ഷൈജ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു