24x7news.org

ഡല്‍ഹി: പാരിസ് ഒളിംപിക്‌സോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചിരിക്കുകയാണ്. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്‌സി നല്‍കില്ല.

ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം.താരത്തിന്‍റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നൽകി.

ഹോക്കി താരത്തിന് വിടവാങ്ങൽ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തിൽ ആദ്യമെന്ന് മുൻ പരിശീലകൻ ഹരേന്ദ്രസിങ് പറഞ്ഞു. ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സ് വെങ്കലമെഡല്‍ നേടിയാണ് പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്.

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് സാധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *