കൊച്ചി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്.ഹൈപ്പര്‍മാര്‍ക്കറ്റ്.പ്രൊമോഷന്‍ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങള്‍ വാഗ്ദാനംചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്..വ്യാജ വെബ്സൈറ്റുകളിലൂടെയും സാമൂഹമാധ്യമങ്ങളിലൂടെയുമാണ് ആളുകളെ കബളിപ്പിക്കുന്ന തട്ടിപ്പ് നടക്കുന്നത്. ഇതിനുമുന്‍പും ഇത്തരത്തിലുള്ള വ്യാജ.വെബ്‌സൈറ്റ് ലിങ്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ ഇല്ലാത്ത സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ളവ്യാജ ലിങ്ക് ആളുകള്‍ക്ക് അയച്ചാണ് തട്ടിപ്പ്ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെക്കുറിച്ച് അറിയുമോ, എത്ര വയസ്സായി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ എത്രമാത്രംഇഷ്ടപ്പെടുന്നു, നിങ്ങള്‍ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്. ഇതിന് ഉത്തരം നല്‍കുന്നതിന് പിന്നാലെ.ഐഫോണ്‍ ഉള്‍പ്പെടെ വിലയേറിയ സമ്മാനങ്ങള്‍ ലഭിച്ചതായി തെറ്റിധരിപ്പിക്കും. സമ്മാനം ലഭിക്കണമെങ്കില്‍ പ്രൊമോഷന്‍ ലിങ്ക് അഞ്ച് വാട്‌സാപ്പ്.ഗ്രൂപ്പുകളിലേക്കോ ഇരുപതുപേര്‍ക്കോ ഫോര്‍വേഡ് ചെയ്യണമെന്നതാണ് അടുത്ത നിബന്ധന. പൂര്‍ണമായ വിലാസം നല്‍കാനും ആവശ്യപ്പെടും. ഇതെല്ലാം..ചെയ്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമ്മാനം കൈയിലെത്തുമെന്നാണ് വാഗ്ദാനം.ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ മോഹിച്ച് ഒട്ടേറെപേരാണ് ഇത്തരത്തിലുള്ള വ്യാജ ലിങ്കുകള്‍ ഫോര്‍വേഡ് ചെയ്യുന്നത്. ഫോര്‍വേഡ് ചെയ്യുന്ന ഈ വ്യാജസന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈന്‍ തട്ടിപ്പ്തിരിച്ചറിയണമെന്നും ലുലുഗ്രൂപ്പ് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *