തിരുവനന്തപുരം: തനിക്കെതിരായ ലൈം​​ഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും. ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ല.

​ഗീത വിജയൻ എവിടെ കണ്ടാലും നന്നായി സംസാരിക്കുന്നയാളാണ്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

ഇത് രണ്ടും എനിക്ക് മനസിലാകുന്നില്ല. ചാഞ്ചാട്ടത്തിൽ ​ഗീത വിജയൻ അഭിനയിക്കുന്നത് വളരെ സന്തോഷമായിട്ടാണ്. സന്തോഷമായി അഭിനയിച്ച് പോയ ഒരു വ്യക്തിയാണ്. സെറ്റിൽ ​ഗീത വിജയനുമായി പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.

അവരുടെ കതകിൽ പോയി തട്ടിയിട്ടില്ല. അവിടെ മനോജ് കെ ജയനും ഉർവശിയും ഒക്കെയുണ്ടായിരുന്നു, വൈകുന്നേരമാകുമ്പോൾ സിദ്ദിഖ് മിക്കപ്പോഴും എന്റെ മുറിയിലുണ്ടാകും. സിനിമയുടെ ചർച്ചകളൊക്കെ നടക്കും.

​ഗീത വിജയനുമായും സംസാരിച്ചിട്ടാണ് സിദ്ദിഖ് പോകാറുള്ളത്. അങ്ങനെ വളരെ സന്തോഷമായി അവസാനിച്ച സിനിമയാണ്. അവസാനം കഴിഞ്ഞ് പോകുമ്പോഴും പരാതി ഇല്ലാതിരുന്നയാളാണ്.

പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ട്. വളരെ നന്നായി സംസാരിക്കാറുള്ള ഒരു നടിയാണ്. 1991ൽ നടന്ന വിഷയത്തിൽ ഇപ്പോൾ എന്തിനാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *