സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധന ബിഎസ്എന്‍എലിന് നേട്ടമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ നമ്പറുകള്‍ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തത്. സ്വകാര്യകമ്പനികളുടെ റീച്ചാര്‍ജ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ലാഭകരമാണ് ബിഎസ്എന്‍എലിന്റെ പ്ലാനുകള്‍.

4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറുന്നതിനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റിനായി ഇപ്പോഴും ബിഎസ്എന്‍എലിനെ പൂര്‍ണമായും ആശ്രയിക്കാനാവില്ല. എന്നാല്‍ ഡാറ്റാ ഉപയോഗം അധികമില്ലാത്തവര്‍ക്ക് ബിഎസ്എന്‍എല്‍ വലിയ ഉപകാരമാണ്.

ഒന്നിലധികം കണക്ഷനുകളുടെ ചെലവ് ചുരുക്കാനും വിദേശത്തുള്ളവര്‍ക്ക് നാട്ടിലെ നമ്പറുകള്‍ നഷ്ടപ്പെടാതെ നിലനിര്‍ത്താനുമെല്ലാം ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ പ്രയോജനപ്പെടും.ലാഭകരമായ ഒട്ടേറെ പ്ലാനുകളാണ് ബിഎസ്എന്‍എലിനുള്ളത്. അതിലൊന്നാണ് 397 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. അഞ്ച് മാസത്തെ വാലിഡിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.അഞ്ച് മാസത്തേക്ക് നമ്പറില്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരില്ല.

ഈ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, ദിവസേന രണ്ട് ജിബി ഡാറ്റ (പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് 40ഗയുവേഗത മാത്രമേ ലഭിക്കൂ), ദിവസേന 100 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയില്‍ ആസ്വദിക്കാനാവും.”അടിസ്ഥാനപരമായി ഇത് ഒരു വാലിഡിറ്റി റീച്ചാര്‍ജ് പ്ലാന്‍ ആണ്.

ആദ്യത്തെ ഒരു മാസമാണ് അണ്‍ലിമിറ്റഡ് കോള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. പിന്നീടുള്ള നാല് മാസക്കാലം നമ്പറിലേക്ക് ഇന്‍കമിങ് കോള്‍ ലഭിക്കും. സിം കട്ടാവില്ല. ഫോണ്‍ ചെയ്യണമെങ്കിലോ ഡാറ്റ ഉപയോഗിക്കണമെങ്കിലോ ടോപ്പ് അപ്പ് റീച്ചാര്‍ജുകള്‍ ചെയ്യേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *