മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദ കോര്‍. പ്രമേയം കൊണ്ടുംഅവതരണ മികവുകൊണ്ടും അഭിനയത്തികവുകൊണ്ടും ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രങ്ങളിലൊന്നായിരിക്കുകയാണ് കാതല്‍. മികച്ചനിരൂപകപ്രശംസയും അതുപോലെ വാണിജ്യ വിജയവും നേടാനായി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകതകാതലില്‍ അഭിനയിച്ചതിന്റെ അനുഭവം തുറന്ന് പറയുകയാണ് ജ്യോതിക. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക മനസ്സു തുറന്നത്.”ഈ സിനിമയില്‍ നിശബ്ദതയ്ക്ക് വലിയ സ്ഥാനമുണ്ട്. നായകന്‍ സ്വവര്‍ഗാനുരാഗികയാണ്. ഭാര്യയും അയാളും തമ്മില്‍ സംസാരിക്കുന്നില്ല. ഈമൗനത്തിന് ഒരുപാട് തലങ്ങളുണ്ട്. സിനിമയുടെ ക്ലൈമാക്‌സിലാണ് നായകനും നായികയും തമ്മില്‍ സംസാരിക്കുന്നത്. അതുപോലെ മക്കളുംമാതാപിതാക്കളുമായുള്ള ബന്ധവും വേറിട്ട രീതിയില്‍ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്ഈ സിനിമയില്‍ തിരക്കഥയാണ് നായകന്‍. അതുപോലെ തന്നെ മമ്മൂട്ടി സാറും. ഒരുപാട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിസാറാണ് യഥാര്‍ഥ ഹീറോ. സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ആദ്യദിനം ഞാന്‍ അദ്ദേഹത്തിന് അരികില്‍ പോയി ചോദിച്ചു. സര്‍, താങ്കള്‍ എന്തുകൊണ്ടാണ് ഈകഥാപാത്രത്തെ തിരഞ്ഞെടുത്തത് എന്ന്. അദ്ദേഹം പറഞ്ഞു, ആരാണ് ഹീറോ? ഹീറോ എന്ന് പറയുന്നത് ഒരാളെ പിടിച്ച് ഇടിക്കുന്നവനോ അല്ലെങ്കില്‍പ്രണയിക്കുന്നവനോ മാത്രമല്ല. ഹീറോ എന്ന് പറയുന്നത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍എനിക്ക് കയ്യടിക്കാന്‍ തോന്നി. ”മമ്മൂട്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ അതിമനോഹരമാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത നടന്‍ സിദ്ധാര്‍ഥ് പറഞ്ഞുപൊതുവായി അഭിനേതാക്കളിലുണ്ടാകുന്ന അഹന്ത ഇല്ലാതെയാണ് അദ്ദേഹം സിനിമകളെ സമീപിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കവും കാതലും അതിന്ഉദാഹരണമാണ്. അദ്ദേഹവുമായി താരതമ്യപ്പെടുത്താന്‍ മറ്റൊരു നടനില്ല”- സിദ്ധാര്‍ഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *