ഈ പുതുവത്സരം ആഘോഷിക്കാനായി ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണോ? എന്നാലിതാ ഒരു പുതുവത്സര യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്..കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. കുമളി, തേനി, രാമക്കല്‍മേട്, വാഗമണ്‍ എന്നിവിടങ്ങളിലൂടെയാണ് ഈ യാത്ര29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന്‌ രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 20-ന് രാവിലെതിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 20-ന് രാവിലെ കുമളി, തേനി മുന്തിരിത്തോട്ടം ഉള്‍പ്പടെ നാല് സ്ഥലങ്ങളിലേക്കാണ് യാത്രഇതില്‍ ജീപ്പ് ട്രക്കിങും ഉള്‍പ്പെടുന്നു. അന്നുതന്നെ രാമക്കല്‍മേടും സന്ദര്‍ശിച്ച് തിരിച്ച് കുമളിയിലെത്തും. അവിടെയാണ് അന്നത്തെ താമസ സൗകര്യം.ഒരുക്കുക31-ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് വാഗമണിലേക്ക് പുറപ്പെടുന്നു. വാഗമണില്‍ ഗ്ലാസ് ബ്രിഡ്ജും പൈന്‍ ഫോറസ്റ്റും സന്ദര്‍ശിക്കും. അന്ന് വൈകിട്ട്..വാഗമണില്‍ ക്യാംപ് ഫയറോടെയാണ് പുതുവത്സരാഘോഷം. പിറ്റെ ദിവസം രാവിലെ 5.30 ന് കോഴിക്കോട്‌ തിരിച്ചെത്തും. വെറും 4430 രൂപയാണ്.ഒരാള്‍ക്കുള്ള പാക്കേജ് നിരക്ക്. യാത്രയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. കൂടുതല്‍..വിവരങ്ങള്‍ക്ക് 984685028, 9544477954 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *