മലയാള സിനിമയ്ക്ക് ഹിറ്റുകൾ സമ്മനിച്ച സംവിധായകൻ ആണ് ആലപ്പി അഷറഫ്. നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് ” അടിയന്തര വസ്ഥ കാലത്തെ അനുരാഗം”.ഒലിവ് പ്രൊഡഷൻസിന്റെ ബാനറിൽ കുര്യച്ചൻ വളകുഴിയും ടൈറ്റസ് അറ്റിങ്ങലും ചേർന്നാണ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ ഒരു തികഞ്ഞ പ്രണയകഥ പറയുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തേ അനുരാഗം. തീരത്ത് താമസിക്കുന്ന ഒരു കുട്ടം സാധരണക്കാരുടെ ജീവിതം ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരികുന്നത്. ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മുന്ന് സംഗീത സംവിധായകരാണ് ഈ ചിത്രങ്ങൾക്ക് ഈണം പകർന്നിരുന്നത്. രചന ടൈറ്റസ് ആറ്റിങ്ങൽ ആണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, ശ്രേയ ഘോഷൽ, നജീം അർഷാദ്, ശ്വേത മോഹൻ എന്നിവരാണ്.വീണ്ടും ഒരു ഇടവേളയക്ക് ശേഷമാണ് വീണ്ടുമൊരു ഗന്ധർവ്വ നാദം നമ്മുക്ക് മുൻപിൽ. അതുപോലെ അഫ്സൽ യൂസഫ് സംഗീതം നൽകിയ ഗാനത്തിന് ശ്രേയഘോഷൽആണ് ആലപനം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയ പ്രണയത്തിൻ പൂവേ എന്ന മനേഹരമായ ഗാനം ആലപിച്ചിരിക്കുനത് നജിം അർഷാദും ശ്വേത മോഹനും ചേർന്നാണ്. ടി.എസ് ജയരാജ് ആണ് സംഗീതം നൽകിയിരികുന്നത്. പ്രതിസന്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ കാലവസ്ഥയാണ് സിനിമയിൽ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. ആധുനിക മലയാളി സംസ്കാരത്തെ പരാമർശികുന്ന ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *