കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​ഗവേഷകർ. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ..ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ളസാധ്യത 55 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ളസാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരെയും..ആധാരമാക്കിയാണ് പഠനം നടത്തിയത്. ഇക്കൂട്ടരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ്.വിലയിരുത്തലിലെത്തിയത്.

ഈ വിഭാ​ഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ വിശദമായിപരിശോധിച്ചു. അണുബാധയ്ക്കുശേഷമുള്ള ഒരുമാസം മുതൽ മുന്നൂറു ദിവസത്തിനിടയിലുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്…….

Leave a Reply

Your email address will not be published. Required fields are marked *