ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പൗരന്മാര് ജാഗ്രതപാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍. ഭീകരാക്രമണമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ആരോപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.48-ഓടെ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി സ്ഥിരീകരിച്ചു. തിരക്കേറിയ സ്ഥലങ്ങളില്ഒരുകാരണവശാലും പോകരുതെന്ന് ഇസ്രയേലി പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.- എംബസി വക്താവ് ഗയ് നീർ വ്യക്തമാക്കിറെസ്റ്ററന്റുകളും ഹോട്ടലുകളും പബുകളുമുള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പുലര്‍ത്തണമെന്നറിയിച്ചിട്ടുണ്ട്. ഇസ്രയേലി ചിഹ്നങ്ങള്പ്രദര്ശിപ്പിക്കാതിരിക്കാനും സുരക്ഷിതമല്ലാത്ത പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങളുംമറ്റുവിവരങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കാനും വ്യക്തമാക്കി.ചൊവ്വാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസഡറെഅഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്ഫോടനത്തിൽപങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി……