കങ്കണ റണൗട് നായികയായി എത്തിയ ‘തേജസ്’ റിലീസിനൊരുങ്ങുന്നു. തിയേറ്ററിൽ പരാജയപ്പെട്ട ചിത്രം ജനുവരി അഞ്ചിന് ഒ.ടി.ടിയിൽ സ്ട്രീമിങ്ആരംഭിക്കും. സീ5 ലൂടെയാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്70 കോടി ബജറ്റിലെത്തിയ ചിത്രം അഞ്ചുകോടി പോലും തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എയര്‍ഫോഴ്സ് പൈലറ്റിന്റെജീവിത കഥ പറയുന്ന ‘തേജസ്’ സർവേഷ് മേവാരയാണ് സംവിധാനം ചെയ്തിരിക്കുന്നത്അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാർഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം.നിർവഹിച്ചിരിക്കുന്നത്. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. ഒക്ടോബര്‍ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമര്‍ജന്‍സി‘യാണ് പുറത്തിറങ്ങാനുള്ള മറ്റൊരു കങ്കണ ചിത്രം. എമർജൻസിസംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍.മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.