Author: 24x7news.org

കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്.

മുംബൈ∙ പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവർഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിർത്തുകയും കൈയിൽ പിടിച്ച്…

വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ, അനധികൃത നിർമാണം നിയന്ത്രിക്കുന്നില്ല: മാധവ് ഗാഡ്ഗില്‍

പുണെ∙ പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല…

ഹനിയയെ വധിച്ചത് ഇങ്ങനെ,3 മുറികളിൽ ബോംബ്

വാഷിങ്ടൻ∙ ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്. ഇസ്രയേൽ നിയോഗിച്ച രണ്ട് ഇറാൻ ഏജന്റുമാർ ഇസ്മായിൽ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ മൂന്നു മുറികളിൽ ബോംബ് സ്ഥാപിച്ചതായി ഇറാനിയൻ ഉദ്യോഗസ്ഥർ രാജ്യാന്തര മാധ്യമങ്ങളോട്…

ദുരന്തഭൂമിയിൽ വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി പശുക്കൾ

മേപ്പാടി∙ പുഞ്ചിരിമട്ടത്ത് ചിരിക്കാനാ കരയാനോ അറിയാതെ നിലവിളിച്ച കന്നുകാലികൾ. പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ഉടമസ്ഥൻ എവിടെയെന്നു പോലും അറിയാതെ അവർ കരഞ്ഞുവിളിച്ചു. നിസ്സഹായ അവസ്ഥയിലും തങ്ങളുടെ ഉടമസ്ഥൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി 23 പശുക്കൾ കഴിഞ്ഞ…

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 5000 മീറ്റർ സ്പ്രിന്റിൽ മത്സരിക്കുന്ന ഇന്ത്യൻ അത്ലറ്റ് പരുൽ ചൗധരി ആരാണ്?

വനിതകളുടെ 5000 മീറ്റർ സ്പ്രിന്റ് ഇനത്തിൽ സ്റ്റാഡ് ഡി ഫ്രാൻസിലെ ഹീറ്റ്സിനായി ട്രാക്കിൽ എത്തുമ്പോൾ ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി പരുൽ ചൗധരി തന്റെ അരങ്ങേറ്റ ഒളിമ്പിക് ഗെയിംസിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കും. ഇന്ത്യൻ സമയം രാത്രി 9:40 ന് ആരംഭിക്കുന്ന…

സ്കൂൾ സമയമാറ്റം ഇപ്പോഴില്ല;ഖാദർ കമ്മിറ്റിയുടെ എല്ലാ ശുപാർശകളും നടപ്പാക്കില്ല: വിദ്യാഭ്യാസ മന്ത്രി

സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയുടെ ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ…

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.

ആലപ്പുഴ : സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽസാധ്യതാ ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ഐ.എസ്.ആർ.ഒ. പുറത്തിറക്കിയ ലാൻഡ്…

കെ സി വേണുഗോപാൽ എം പി പാർലമെൻ്റിൽ പുതിയ പദവിയിലേക്ക്…

എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. ഇത് സംബന്ധിച്ച് കോൺഗ്രസ് നൽകിയ ശുപാർശ സ്പീക്കർ അംഗീകരിച്ചു. ടി ആർ ബാലു, ധർമ്മേന്ദ്ര യാദവ്,…

നാലാം നാളിലെ അതിജീവനത്തിന്റെ ശുഭവാര്‍ത്ത; പടവെട്ടിക്കുന്നില്‍ നാലുപേരെ ജീവനോടെ കണ്ടെത്തി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും തകര്‍ന്ന വയനാട്ടില്‍ നിന്ന് നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിലാണ് നാലുപേരെ കണ്ടെത്തിയത്. രണ്ട്…

വയനാട്ടിൽ തിരച്ചിലിന് 40 ടീമുകൾ, 6 സോൺ; ചാലിയാർ കേന്ദ്രീകരിച്ച് 3 രീതിയിൽ പരിശോധന…

മുണ്ടക്കൈ∙ വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഇന്ന് 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തേതും പുഴയുടെ അടിവാരം…