Author: mariya abhilash

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശത്തിൽ നിന്ന് പിന്മാറി ചിരാഗ് പാസ്വാൻ

പട്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തിൽ ചിരാഗ് പാസ്വാൻ അയയുന്നു. ജെഡിയു നേതാവ് നിതീഷ കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് വിശദമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എൽജെപി നേതാവ് നിതീഷ് കുമാറിനുള്ള പിന്തുണ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ…

ശബരിമല സ്വർണക്കൊള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് പിടിച്ചെടുത്ത രേഖകൾ. സ്വർണ്ണക്കൊള്ളയില്‍ തൊണ്ടി മുതലും കണ്ടെത്തിയതോടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതീവ…

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം 49 പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ്…

പി എം ശ്രീ അനുനയ നീക്കവുമായി മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഫണ്ട്…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ശക്തിപ്രാപിച്ച് ‘മൊൻന്ത’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ജയം

മൗണ്ട് മൗംഗനുയി: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് നാല് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. 91 പന്തില്‍ 78 റണ്‍സുമായി പുറത്താവാതെ നിന്ന ഡാരില്‍ മിച്ചലാണ്…

സമാധാന കരാര്‍ ലംഘിച്ച് ഗസയില്‍ വ്യോമാക്രമണം നടത്തി തുറന്നുസമ്മതിച്ച് ഇസ്രഈല്‍ സേന

ടെല്‍ അവീവ്: ഗസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് തുറന്നുസമ്മതിച്ച് ഇസ്രഈല്‍. ഗസയില്‍ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തെ കുറിച്ചാണ് ഇസ്രഈലിന്റെ ഏറ്റുപറച്ചില്‍. സേനയെ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദിയെ ലക്ഷ്യം വെച്ചാണ്…

കമൽ അങ്കിൾ നിർമിക്കുന്ന ചിത്രത്തിൽ അപ്പ നായകനാകും ആരാധകരെ ആവേശത്തിലാഴ്ത്തി സൗന്ദര്യ രജനികാന്ത്

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നടന്മാർ രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ, ഗലാട്ട…

അർധ സെഞ്ച്വറി പിന്നിട്ട് രോഹിത് നിലയുറപ്പിച്ച് വിരാട് ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഓസീസ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവർ പിന്നിടുമ്പോൾ 117 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി പിന്നിട്ട് രോഹിത് ശർമയും(50), 30 റൺസുമായി വിരാട്…

മിന്നിച്ച് റോ-കോ സഖ്യം സിഡ്നി ഏകദിനത്തിൽ രോഹിത്തിന് സെഞ്ച്വറി 75ആം അർദ്ധ സെഞ്ച്വറിയുമായി കോലി

സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. കഴിഞ്ഞ മത്സരത്തിലെ അതെ ശൈലിയിൽ ബാറ്റ് വീശിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി. 105 പന്തിൽ 100 റൺസ് നേടി രോഹിത് ക്രീസിലുണ്ട്. 2 സിക്‌സും 11 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ…