Author: mariya abhilash

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെദാദാ സാഹിബ്…

വിശാൽ വധക്കേസ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: എ.ബി.വി.പി. ചെങ്ങന്നൂർ നഗർ സമിതി അംഗമായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ (19) കൊലപ്പെടുത്തിയ കേസിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ എല്ലാ പ്രതികളേയും വെറുതേവിട്ടു. 20 പ്രതികളാണുണ്ടായിരുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മുഴുവൻ പ്രതികളെയും…

താളം തെറ്റിയ മുടൽ മഞ്ഞിൽ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ ഉടനീളം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിമാനയാത്രികർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നിർദേശം നൽകി.വിമാനങ്ങൾ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് എയർലൈനുമായി ബന്ധപ്പെടണമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നു.ഡൽഹി ഉൾപ്പെടെ വിമാനത്താവളങ്ങളിൽ…

ഉക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി സെലന്‍സ്‌കി

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഡ്രോണാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ ആരോപണം നുണയാണെന്ന് സെലന്‍സ്‌കി പറഞ്ഞു.ഉക്രൈനിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമിടാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഈ ആരോപണങ്ങളെന്നും…

 വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്

ബെംഗളൂരു: വിരാട് കോലിയുടെ അഭാവത്തിലും വിജയ് ഹസാരെ ട്രോഫില്‍ ഡല്‍ഹിക്ക് ജയം. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട്ര നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്. വിശ്വരാജ് ജഡേജ…

ഇരുവരെയും ചേര്‍ത്തു നിർത്തി സിബി മലയിൽ

പ്രിയദർശന്റെ കൈപിടിച്ചു വരുന്ന ലിസിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിബി മലയിലിന്റെ മകൻ ജോ സിബിയുടെ വിവാഹത്തിനാണ് ഇരുവരും ഒന്നിച്ചത്. വേദിയിലെത്തിയ ഇരുവരെയും സിബി മലയിൽ ചേർത്തു നിർത്തി സന്തോഷം പ്രകടനം നടത്തുന്നതും കാണാമായിരുന്നു. നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത…

ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തിലാണ് ഇഡി. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടും.ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക…

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയത് ദൃശ്യ കൊലക്കേസ് പ്രതി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലപാതക കേസിലെ പ്രതി ചാടിപ്പോയി. മലപ്പുറം സ്വദേശി വിനീഷ് ആണ് ചാടിപ്പോയത്. ഇന്നലെ രാത്രി ആണ് സംഭവം. വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിലെ പ്രതിയാണ്…

വണ്‍ ലാസ്റ്റ് ഡാന്‍സ് കാര്യവട്ടത്ത് സമ്പൂര്‍ണ ലങ്ക വധത്തിന് ഇന്ത്യയിറങ്ങുന്നു

ഇന്ത്യ – ശ്രീലങ്ക വനിതാ ടി – 20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം ഇന്ന് (ഡിസംബര്‍ 30) നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തന്നെയാണ് ഈ മത്സരത്തിന്റെയും വേദി. പരമ്പരയിലെ മൂന്നും നാലും മത്സരങ്ങളും ഇവിടെ തന്നെയായിരുന്നു അരങ്ങേറിയത്പരമ്പര തൂത്തുവാരുക…

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ്…