Author: mariya abhilash

കോഹ്‌ലിയെ പുറത്താക്കി മറ്റൊരു താരത്തെ ക്യാപ്റ്റനാക്കാന്‍ ആര്‍സിബി ശ്രമിച്ചു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടീമിലെ മുൻ താരവും ഇം​ഗ്ലീഷ് ഓൾ റൗണ്ടറുമായിരുന്ന മൊയീൻ അലി. 2019ൽ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആർസിബി ആലോചിച്ചിരുന്നതായാണ് മൊയീൻ അലി വെളിപ്പെടുത്തുന്നത്.ആർസിബിയുടെ പരിശീലകനായി ഗാരി…

കുത്തനെ വീണ് യുദ്ധവിമാനം, പിന്നാലെ കുതിച്ചുയര്‍ന്നു EF-18 ഹോര്‍നെറ്റിന്റെ അസാധാരണ രക്ഷപ്പെടല്‍

മാഡ്രിഡ്: വ്യോമാഭ്യാസത്തിനിടെ നിയന്ത്രണംവിട്ട് തകര്‍ന്നുവീണു വീണില്ല എന്ന ഘട്ടത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പറന്നുയരുന്ന ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ജിജോണിലെ ജനത്തിരക്കേറിയ ബീച്ചില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ സ്പാനിഷ് വ്യോമസേനയുടെ EF-18 ഹോര്‍നെറ്റ് എന്ന യുദ്ധവിമാനമാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി…

രാജ്യത്തിൻ്റെ അടിസ്ഥാനതത്വം നാനാത്വത്തിൽ ഏകത്വമാണെന്ന് നമ്മൾ മറക്കുന്നു ഭാഷാവിവാദത്തിൽ പൃഥ്വിരാജ്

പൃഥ്വിരാജ്, കജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സർസമീൻ എന്ന ചിത്രം ഇക്കഴിഞ്ഞ 25-ാം തീയതിയാണ് ഒടിടി റിലീസായെത്തിയത്. ഇപ്പോഴിതാ ഇന്ത്യയിലെ ഭാഷാപരമായ അതിക്രമങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ നടന്മാർ ഹിന്ദി സിനിമകളിൽ വിജയിക്കാത്തത് എന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്ഇതൊന്നും…

കപ്പൽ തകർന്ന് ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനുൾപ്പടെ 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി

റിയാദ്: കപ്പൽ തകർന്ന് ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനുൾപ്പടെയുള്ള 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്. അപ്രതീക്ഷിതമായി തകരാറിലായ കപ്പൽ നടുക്കടലിൽപ്പെട്ടതായി അതിർത്തി…

ജാമ്യം നിഷേധിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിബിസിഐ

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. .അതേ സമയം,കന്യാസ്ത്രീമാരുടെ അറസ്റ്റിൽ…

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.കണ്ണൂര്‍ തലശ്ശേരി…

മന്ത്രി വി. ശിവൻകുട്ടി നടത്തിയ പരാമർശത്തിന് മറുപടിയുമായി വോയ്സ് ഓഫ് നൺസ് പിആർഒ സിസ്റ്റർ അഡ്വ. ജോസിയ എസ്‌ഡി

കോട്ടയം: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പരാമർശത്തിന് മറുപടിയുമായി വോയ്സ് ഓഫ് നൺസ് പിആർഒ സിസ്റ്റർ അഡ്വ. ജോസിയ എസ്‌ഡി. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും കന്യാസ്ത്രീകളുടെ ഉടുതുണി അഴിച്ചുമാറ്റി ആക്ഷേപിക്കാൻ നാടകശാലകൾ ഒരുക്കിയപ്പോഴും,…

ജഗദീഷിന്റെ നിലപാട് പുരോഗമനപരം

ജഗദീഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ്, അതിൽ സ്വയം സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ്.…

വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ല ആ പേടി വേണ്ടെന്ന് മുസ്ലിം ലീഗ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വനവാസത്തിന് വിടാന്‍ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആ പേടി വേണ്ട. കഠിനമായ പ്രയത്‌നത്താല്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തും. വി ഡി സതീശനേക്കാള്‍ ഇരിട്ടി…

ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം പരിശോധന ജയ്നമ്മ തിരോധാനക്കേസില്‍ ശരീരാവശിഷ്ടം മറ്റൊരാളുടേതെന്ന് സംശയം

ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം ശരീരാവശിഷ്ടം വർഷങ്ങൾക്ക് മുൻപ് കാണാതായ ബിന്ദു പത്മനാഭൻ്റേതാണോയെന്നാണ് സംശയം. 2024 ഡിസംബർ 28 നാണ് ഏറ്റുമാനൂർ സ്വദേശി…