Author: mariya abhilash

കങ്കുവ ടീമിലെ പ്രധാനപ്പെട്ടവൻ, നിഷാദ് ഇല്ലെന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു നടന്‍ സൂര്യ

എഡിറ്റര്‍ നിഷാദ് യൂസഫിനെ അനുസ്മരിച്ച് നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് സൂര്യ എക്‌സില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന…

6 വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ കാമുകൻ പേരമക്കളുടെ മുന്നിൽ ലൈംഗികബന്ധം ഇരട്ടജീവപര്യന്തം

തിരുവനന്തപുരം: ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 68-കാരനായ പ്രതിക്ക് ഇരട്ടജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ വിക്രമനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. ഒന്‍പതുവയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചാണ് പ്രതി ആറുവയസ്സുകാരിയെ…

ബോളിവുഡ് നടന്‍ സൽമാൻ ഖാന്‍റെ സുരക്ഷ ശക്തമാക്കി വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

മുബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ അപായപ്പെടുത്തുമെന്ന് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ മുംബൈ പൊലീസ് നടന്‍റെ സുരക്ഷ ശക്തമാക്കി. സിനിമാ ചിത്രീകരണത്തിന് പോലൂം മുംബൈ വിട്ട് പോകരുതെന്നാണ് നിര്‍ദ്ദേശം.…

കിരീട ഭാഗ്യമില്ല, ജയത്തെക്കാള്‍ കൂടുതല്‍ തോല്‍വികൾ ആര്‍സിബി ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയുടെ റെക്കോര്‍ഡ്

ബെംഗളൂരു: അടുത്ത ഐപിഎല്ലില്‍ വിരാട് കോലി വീണ്ടും ആര്‍സിബി ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകാനായ താരമാണ് വിരാട്…

പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് പ്രാദേശിക അവധി സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പാലക്കാട്: പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള…

മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി 

കൊച്ചി: നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറി പറയുന്നു. ഇവയ്ക്ക് പുറമെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും…

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍ പുതുജന്മം നല്‍കിയത് നാലുപേര്‍ക്ക്

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍. പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടുവയസുകാരന്‍ ഒരു രോഗിക്ക് പാന്‍ക്രിയാസും വൃക്കയും നല്‍കിയപ്പോള്‍ മറ്റൊരു രോഗിക്ക് മറ്റൊരു വൃക്കയും നല്‍കി. കൂടാതെ കാഴ്ചശേഷി ഇല്ലാത്ത രണ്ട് രോഗികളുടെ കാഴ്ച…

റാബീസ്‌ വാക്സിനെടുത്ത 61കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു.കഴിഞ്ഞ…

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല വരും ദിവസങ്ങളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് 01/11/2024 : തിരുവനന്തപുരം,…

മരണത്തെ സംബന്ധിച്ച പോസ്റ്റുമായി നിഷാദ് യൂസഫ് രണ്ടു മാസങ്ങൾക്ക് മുൻപ്

മുഖം കണ്ടു പരിചയമില്ലാത്ത അനേകം പ്രതിഭകൾ ഉണ്ടാകും ഓരോ സിനിമയുടെയും ക്യാമറയ്ക്ക് പിന്നിൽ. സിനിമയെ ജീവാത്മാവായി കണ്ട്, അതിന് ചിറകുകൾ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാകും ഇവർ. അതിലൊരാളാണ് അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫ് . പലപ്പോഴും സിനിമയുടെ…