Category: വാർത്തകൾ

ന്യൂനമര്‍ദ്ദപാത്തി; കേരളത്തില്‍ മഴ തുടരും, 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ കനത്ത മഴ പെയ്‌തേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മാലിദ്വീപ് മുതല്‍ മഹാരാഷ്ട്ര തീരം…

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീഷണി; സ്കൂളുകള്‍ അടച്ചു

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്.ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച്‌…

ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.…

ഗാസയിൽ ഇന്നു മുതൽ നാലുദിവസം വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

ജറുസലേം: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ. നാലുദിവസത്തെ വെടിനിർത്തലിനാണ്‌ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിർത്തൽ ആരംഭിക്കുക.വെടിനിർത്തൽ ആരംഭിക്കുന്നതിന്…

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ”

ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തുന്നു, ഇത് രാജ്യത്തിന്റെ തൊഴിൽ വിപണിയിലെ ഘടനാപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. വിവിധ തലങ്ങളിലുള്ള സ്വയം സംരംഭകത്വത്തിന്റെ ഉയർച്ചയും വർദ്ധിച്ച വിദ്യാഭ്യാസ നേട്ടവും ഈ മാറ്റത്തിന് കാരണമാകുന്ന ഒരു പ്രധാന…

മിഷൻ നിസ്സാർ: ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് ഉപഗ്രഹം 2024-ൽ വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും

ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു. അവർ ഏകദേശം തയ്യാറായിക്കഴിഞ്ഞുവെന്നും 2024 ന്റെ തുടക്കത്തിൽ വിക്ഷേപണം നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഒരു നാസ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി…

ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി എത്തിയേക്കും, വ്യോമസേനയുടെ വക എയര്‍ഷോയും

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് സൂചന.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാരും ബി.സി.സി.ഐ.യും തുടങ്ങിക്കഴിഞ്ഞു.ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മുംബൈയില്‍നിന്ന് ഇന്ത്യന്‍ ടീം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അഹമ്മദാബാദിലെത്തി. ടീം ഇന്നുമുതല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍പരിശീലനത്തിനിറങ്ങും.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനി, ഞായര്‍ ദിവസങ്ങളില്‍ മാവേലി അടക്കം എട്ട് ട്രെയിനുകള്‍ ഓടില്ല

തിരുവനന്തപുരം:ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി.12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയവയില്‍ മാവേലി എക്സ്പ്രസടക്കമുള്ള ട്രെയിനുകളുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍…

250 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് സപ്ലൈകോ

കോട്ടയം:ഇപ്പോള്‍ നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ കച്ചവടം തന്നെ നിറുത്തേണ്ടി വരുമെന്നും പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും ഉടന്‍ കിട്ടണമെന്നും സപ്ലൈകോ.നിലവിലെ സ്ഥിതി ഭക്ഷ്യമന്ത്രി ധനവകുപ്പിന്‍റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും സപ്ലൈകോയ്ക്ക് പണമൊന്നും ലഭിച്ചിട്ടില്ല. ഒരാഴ്ച മുന്‍പാണ് വിപണി ഇടപെടലിന് പണം അനുവദിക്കുമെന്ന്…

ആശുപത്രി ആക്രമിച്ചതില്‍ ഞങ്ങള്‍ക്ക് പങ്കില്ല, തീരുമാനിച്ചത് ഇസ്രായേല്‍ -അമേരിക്ക

വാഷിങ്ടണ്‍: ഗസ്സയിലെ അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക ,ആശുപത്രി ആക്രമിച്ച്‌ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച്‌ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമങ്ങളോട്…