Category: Blog

Your blog category

സ്‌കൂൾ പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണം: എൻസിഇആർടി ഉന്നതതല സമിതി

ന്യൂഡൽഹി∙ എൻ‌സി‌ഇ‌ആർ‌ടി രൂപീകരിച്ച ഉന്നതതല സമിതി, സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കാനും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽഉൾപ്പെടുത്താനും ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതാനും ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്.സമിതി ചെയർപഴ്‌സൻ സി.ഐ.ഐസക്കിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ‘ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് കിട്ടണം’, ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി :കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.…

41 ജീവനുകള്‍ക്കായി രാജ്യം! രക്ഷാപ്രവര്‍ത്തനത്തിന് വിദേശത്ത് നിന്ന് വിദഗ്ധര്‍, സൈന്യവും രംഗത്ത്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒരു അന്താരാഷ്ട്ര തുരങ്ക നിര്‍മാണ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്സും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം…

ടീം ഇന്ത്യയുടെ പരിശീലന ജേഴ്സിയുടെ നിറം വിവാദത്തിൽ

നാളെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയുടെ (Team India) പരിശീലന ജേഴ്സിക്കെതിരെ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി (West Bengal Chief Minister Mamta Baneji). എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു.…

OpenAI CEO സ്ഥാനത്തുനിന്ന് സാം ആൾട്മാനെ പുറത്താക്കി; പിന്നാലെ സഹസ്ഥാപകന്‍ ബ്രോക്ക്മാന്‍ രാജിവെച്ചു.

ന്യൂയോര്‍ക്ക്: ചാറ്റ് ജി.പി.ടി. നിര്‍മാണക്കമ്പനിയായ ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. പിന്നാലെസഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ്സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയത്കമ്പനി ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മൊറാട്ടിയെ താത്കാലിക…

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി നടപടി ഊര്‍ജ്ജിതമാക്കി ഇന്ത്യ. വധശിക്ഷയ്‌ക്കെതിരായ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും നല്ല ഫലം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്.…

പാകിസ്താൻ യുക്രെയ്ന് കോടികളുടെ ആയുധം വിറ്റെന്ന്

കടുത്ത സാമ്പത്തിക പ്രതിസന്ധി വലക്കുന്ന പാകിസ്താൻ ധനസമാഹരണത്തിനായി യുക്രെയ്ന് ആയുധങ്ങള്‍ വിറ്റെന്ന് റിപ്പോര്‍ട്ട്.കരാറുകളിലെത്തിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പുറത്താക്കി അധികാരത്തിലെത്തിയ സഖ്യ സര്‍ക്കാര്‍ 2022 ആഗസ്റ്റ് 17നാണ് ഈ കരാറുകളിലെത്തിയത്. ‘ഗ്ലോബല്‍ മിലിട്ടറി’ കമ്ബനിയുമായി 23.2 കോടി…

സ്റ്റിയെർ-ബൈ -വയർ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

സ്റ്റിയറിംഗ് സിസ്റ്റത്തിൽ കാര്യമായ നവീകരണം നടത്തിയതിന് ശേഷം 2024 അവസാനത്തോടെ ടൊയോട്ട അതിന്റെ സ്റ്റെയർ-ബൈ-വയർ സാങ്കേതികവിദ്യ ഉൽപ്പാദനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങുന്നു. bZ4X EV എസ്‌യുവിയും അതിന്റെ ലെക്‌സസ് കൗണ്ടർപാർട്ട് RZ ഉം ആയിരിക്കും സീരീസ് നിർമ്മാണത്തിൽ ഈ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ മോഡലുകൾ.…

ഹമാസിനെതിരായ യുദ്ധത്തിന് ഇന്ത്യയുടെ പിന്തുണ; വിദേശകാര്യമന്ത്രിക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തേ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പിന്തുണച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ ട്വീറ്റ് ചെയ്തത്ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക്…