Category: Healthcare

ചികിത്സയിൽ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക്…

ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത വേണം: മന്ത്രി വീണ ജോർജ് 

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക് തീവ്രതയാകാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും…

ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തല്‍.ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍

തിരൂര്‍: ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തല്‍. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചായപ്പൊടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മായം ചേര്‍ത്ത ചായപ്പൊടി നിര്‍മ്മിക്കുന്ന ഉറവിടം പരിശോധനയില്‍ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും…

പൂനെയിൽ ഡോക്ടർക്കും മകൾക്കും സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത 7 മുന്നറിയിപ്പ് ലക്ഷണങ്ങൾ

പൂനെ: പൂനെയിൽ 46 കാരനായ ഡോക്ടർക്കും കൗമാരക്കാരിയായ മകൾക്കും സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. എരണ്ട്വാൻ പ്രദേശത്ത് താമസിക്കുന്ന ഡോക്ടർ പനി, തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രക്ത സാമ്പിളുകൾ നാഷണൽ…

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു; ഒൻപത് പേർ ചികിത്സയിൽ

ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിൽ കൂൺ കഴിച്ച് ഒരു കുടും​ബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവർക്കൊപ്പമുള്ള ഒൺപത് പേർ ആശുപത്രിയിൽ ചികിത്സയിൽ.…

24x7news

വിമാനത്തിൽ നിന്നിറങ്ങിയതിനുപിന്നാലെ കേൾവി നഷ്ടമായി,

ആരോഗ്യാവസ്ഥയേക്കുറിച്ച്‌ കേള്‍വിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചുമൊക്കെയാണ് അല്‍കയുടെ കുറിപ്പ്. ആഴ്ചകള്‍ക്ക് മുൻപ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പെട്ടെന്ന് തനിക്ക് കേള്‍വിക്കുറവ് ഉണ്ടായതെന്ന് അല്‍ക പറയുന്നു. അപൂർവമായ സെൻസറി ന്യൂറല്‍ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറല്‍ ഇൻഫെക്ഷനാണെന്നും അല്‍ക, വിമാനത്തില്‍ നിന്നിറങ്ങി…

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീഷണി; സ്കൂളുകള്‍ അടച്ചു

ബീജിങ്: കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്.ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച്‌…

ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു ഗുണ നിലവാരം മോശം അവസ്ഥയിലെത്തിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. അവശ്യവിഭാഗത്തില്‍പ്പെടാത്ത പൊളിക്കല്‍-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യ സുരക്ഷ, റെയില്‍വേ, മെട്രോ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയുമായി…