Category: News

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് പരുക്ക്

അബുദാബിക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. പരുക്കേറ്റവരിൽ ഒരു നേപ്പാൾ സ്വദേശിയുടെ നില ഗുരുതരമാണ്. മുൻകരുതൽ നടപടിയായി മേഖലയിൽ സുരക്ഷ…

ആരോഗ്യമേഖലയിലെ ആക്രമണം: ആഗോള ഇടപെടൽ തേടി പെസസ്‌കിയാൻ

ഇറാനിലെ ആശുപത്രികൾക്കും മെഡിക്കൽ കേന്ദ്രങ്ങൾക്കും നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാൻ രംഗത്തെത്തി. ആരോഗ്യമേഖലയെ തകർക്കുന്ന ഇത്തരം നടപടികൾ തടയാൻ ലോകാരോഗ്യ സംഘടനയും റെഡ് ക്രോസും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആശുപത്രികളെയും ഗവേഷണ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നതിലൂടെ…

അമേരിക്കയുടെ F-35 വിമാനം വെടിവെച്ചിട്ടതായി ഇറാൻ

അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്ത വിമാനം പൂർണ്ണമായും നശിച്ചെന്നും പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ അവകാശവാദം അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ…

പാക്കിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടി; പ്രതിഷേധം ശക്തം

ഇറാൻ യുദ്ധത്തിൽ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്ന പാക്കിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സമാധാന ചർച്ചകൾ പൂർണ്ണമായി വിജയിച്ചില്ലെങ്കിലും ശ്രമങ്ങൾ തുടരുമെന്ന് പാക്കിസ്ഥാൻ അറിയിച്ചു. മധ്യസ്ഥതയ്ക്ക് പകരമായി തങ്ങളുടെ കപ്പലുകൾക്ക് ഇറാൻ യാത്രാാനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും യുദ്ധസാഹചര്യം പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തളർത്തി.ഇന്ധന…

ട്രംപിന്റെ പ്രസ്താവന: ഇറാനിൽ ആശങ്ക, ഓഹരി വിപണിയിൽ തകർച്ച

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കുമെന്ന് ലോകം പ്രതീക്ഷിച്ചെങ്കിലും, വിപണികളെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ട്രംപിന്റെ പ്രസംഗം ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുകയും എല്ലാവരെയും ഒരുപോലെ വെട്ടിലാക്കുകയും ചെയ്തു. ഇറാനെതിരായ ആക്രമണം രണ്ടാഴ്ചയ്ക്കകം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ട്രംപ്, ഇറാൻ…

അമേരിക്കൻ നയങ്ങളെ പരിഹസിച്ച് ഇറാൻ; ‘നാസി ചിന്താഗതിയെന്ന്’ വിമർശനം

ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളെ ‘നാസി-ഫാസിസ്റ്റ്’ ചിന്താഗതിയെന്ന് വിശേഷിപ്പിച്ച് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് രംഗത്തെത്തി. ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള യുഎസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ രണ്ടാം ലോകമഹായുദ്ധകാലത്തെ ഹിറ്റ്‌ലറുടെ മാനസികാവസ്ഥയ്ക്ക് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെതിരായ യുദ്ധം 2000 വർഷത്തെ സംഘർഷം അവസാനിപ്പിക്കുമെന്ന…

‘യുഎസ് വിജയിച്ചു; ഇറാന്റെ സൈനികശക്തി തകർന്നു

ഇറാന്റെ നാവിക-വ്യോമ സേനകളെ പൂർണ്ണമായും തകർത്ത് യുദ്ധത്തിൽ യുഎസ് വിജയിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, ഇറാന്റെ സൈനിക നേതൃത്വം കൊല്ലപ്പെട്ടതായും അവരുടെ മിസൈൽ-ഡ്രോൺ ശേഷി തകർത്തതായും അവകാശപ്പെട്ടു. നിർണ്ണായക വിജയം നേടിയ സൈന്യത്തെ പ്രശംസിച്ച…

യുദ്ധമല്ല, സമാധാനമാണ് വേണ്ടത്: പെസസ്‌കിയാന്റെ കത്ത്

ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന് സ്വന്തം ജനത ചിന്തിക്കണമെന്ന് മസൂദ് പെസസ്‌കിയാൻ ആവശ്യപ്പെട്ടു. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയം ഇന്നത്തെ സർക്കാർ മറന്നുപോയോ എന്ന് ചോദിച്ച അദ്ദേഹം, കെട്ടിച്ചമച്ച കഥകളുടെ പേരിൽ നടത്തുന്ന ഈ യുദ്ധം…

വധശിക്ഷാ നിയമം പിൻവലിക്കണം; ഇസ്രയേലിന് യുഎൻ താക്കീത്

ഫലസ്തീനികളെ ലക്ഷ്യം വെച്ച് ഇസ്രയേൽ പാർലമെന്റ് പാസാക്കിയ വിവാദ വധശിക്ഷാ നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പ് നൽകി. വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ മാത്രം ബാധിക്കുന്ന…

മുജ്തബ ഖമനയി എവിടെ? നിർണായക വെളിപ്പെടുത്തലുമായി റഷ്യൻ അംബാസഡർ

ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് വലിയ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റെന്നും ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നും പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ സർക്കാർ ടെലിവിഷൻ വഴിയാണ് പ്രസ്താവനകൾ പുറത്തുവിടുന്നത്.മുജ്തബ ഖമനയി ഇറാനിൽ…