Category: News

പേരക്കുട്ടിയെ കാണാന്‍ സന്ദര്‍ശക വീസയില്‍ കാനഡയിൽ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഒന്റാറിയോ ∙ സന്ദര്‍ശക വീസയില്‍ പേരക്കുട്ടിയെ കാണാന്‍ കാനഡയിലെത്തിയ ഇന്ത്യക്കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ജഗ്ജിത് സിങ് എന്ന 51കാരനാണ് ഒന്റാറിയോയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. കൂടാതെ കാനഡയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.ജൂലൈയിൽ ആണ് ജഗ്ജിത് സിങ് തന്റെ പേരക്കുട്ടിയെ…

എല്ലാം തികഞ്ഞ ഒരു മാംആ കിരീടം സ്വന്തം തലയിൽ ചാർത്താം ദിവ്യയ്ക്കു മറുപടിയുമായി സീമ ജി

കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്ക്ക് മറുപടിയുമായി നടി സീമ ജി. നായർ. ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും സീമ പറയുന്നു.…

ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം സൗദിയെ ബാധിക്കില്ല ജിദ്ദയിലേക്കുള്ള സർവീസ് നിർത്തി ആകാശ എയർ

റിയാദ് ∙ ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത് സൗദി അറേബ്യയെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സ്ഫോടനത്തെ തുടര്‍ന്നുള്ള പുകപടലം ഇന്ത്യന്‍ മേഖലക്ക് നേരെ സഞ്ചരിക്കുന്നതിനാല്‍ ആകാശ എയറിന്റെ ജിദ്ദ, കുവൈത്ത്, അബുദാബി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 15000 നും 45000നും…

കണ്ണൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസ് എൽഡിഎഫ് സ്ഥാനാർഥിക്ക് 20 വർഷം തടവ്

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷ വിധിച്ച് കോടതി. നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വി. കെ. നിഷാദിനും വെള്ളൂർ ടി.സി. വി. നന്ദകുമാറിനും 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയുമാണ് കോടതി…

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് അപകട മരണമല്ല ആസൂത്രിതമായ കൊലപാതകം അസം മുഖ്യമന്ത്രി

അസം: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റേത് കൊലപാതകമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എസ്‌ഐടി അന്വേഷണം നീങ്ങുന്നത് ശരിയായ ദിശയിലാണെന്നും എസ്‌ഐടിയെ വിമര്‍ശിച്ചു കൊണ്ട് അന്വേഷണം അട്ടിമറിക്കരുതെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുറ്റക്കാരെ നിയമത്തിന് മുന്നില്‍…

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27…

മലപ്പുറം പൂക്കോട്ടൂരിൽ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി വെട്ടിക്കൊന്നു

മഞ്ചേരി∙ മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ…

ഓ ബൈ ഓസി’യില്‍ നിന്ന് തട്ടിയത് 66 ലക്ഷം തുക പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രമായി. സ്ഥാപനത്തില്‍ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ളത്. സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും കേസില്‍…

അമിതാഭ് ബച്ചന് ധര്‍മ്മേന്ദ്ര ആരായിരുന്നു ക്യാമറയ്ക്ക് പിന്നിലെ സൗഹൃദത്തിന്റെ തീരാക്കഥകള്‍

സിനിമയില്‍ അപ്രസക്തനായിരുന്ന തന്നെ കൈപിടിച്ചുയര്‍ത്തിയ രാജുവേട്ടനെക്കുറിച്ച് (പൃഥ്വിരാജ്) ടൊവിനോ തോമസ് എന്ന നടന്‍ പലപ്പോളൂം വൈകാരികമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്നേപ്പോലെ തന്നെ പേഴ്‌സനാലിറ്റിയും അഭിനയമികവുമുളള ഒരാളെ പ്രതിയോഗിയായി കാണുന്നവരാണ് സിനിമാ രംഗത്തെ പല നന്മമരങ്ങളും. സഹനടന്റെ സീനുകള്‍ സംവിധായകരില്‍ സ്വാധീനം ചെലുത്തി…

തായ്‌വാനെച്ചൊല്ലി ചൈനക്കും ജപ്പാനുമിടയില്‍ സംഭവിക്കുന്നതെന്ത്

ബീജിങ്: തായ്‌വാന്‍റെ പേരിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക്. തായ്‌വാനെ ചൈന ആക്രമിച്ചാൽ സൈന്യത്തെ വിന്യസിക്കുമെന്ന് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഒക്ടോബറിൽ അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പാർലമെന്റ്…