ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചത് രണ്ട് വര്‍ഷത്തോളം രണ്ടാനച്ഛൻ പിടിയിൽ
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛന്‍റെ സുഹൃത്തും പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. രണ്ട് വര്‍ഷത്തോളമാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒരു മാസം…
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ജോസഫ് പാംപ്ലാനി ചുമതലയേറ്റു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനിയ്ക്ക് പുതിയ ചുമതല നൽകിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച്…
ഹണി റോസിന്റെ പരാതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഈശ്വര്‍
honeyrose #rahuleswar #LatestNews
പത്തനംതിട്ട പീഡനക്കേസ് 26 പേര്‍ അറസ്റ്റില്‍ അന്വേഷണത്തിന് പ്രത്യേകസംഘം
പത്തനംതിട്ടയിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായ കേസ് അന്വേഷിക്കാൻ ഡിഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കേസിൽ മൂന്നുദിവസം കൊണ്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തിയാറായി. കസ്റ്റഡിയിലുള്ള ഏഴുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.…
പറഞ്ഞ വാക്ക് എമ്പുരാൻ തെറ്റിക്കില്ല
മലയാളം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഇരുപത്തിയേഴിന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം തെറ്റിക്കാതിരിക്കാൻ ദ്രുതഗതിയിലാണ് ജോലികള്‍ പുരോഗമിക്കുകയാണ്.മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി…
ടേക്ക് ഓഫിനിടെ എൻജിൻ തകരാറ്എ മർജൻസി വാതിലിലൂടെ 201 യാത്രക്കാർ കൊടുംമഞ്ഞിൽ റൺവേയിലേക്ക് ഒഴിവായത് വൻദുരന്തം
അറ്റ്ലാൻറ: കനത്ത മണ്ണിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ…
രണ്ടാംക്ലാസുകാരി സ്കൂൾബസ് കയറി മരിച്ച സംഭവം കുട്ടി ബസ്സിനടിയിൽ വീണത് റോഡിലെ കേബിളിൽ കാൽകുരുങ്ങി
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാന്‍ ഇടയായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂള്‍ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി ബസിനടിയിലേക്ക് വീണത്. മടവൂര്‍ ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു (7)…
പ്രാർത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി
വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം.സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥനയണം നടത്തിയിരുന്ന 21 വൈദികരെ പൊലീസ്…










