Category: News

ഗിന്നസ് പക്രുവിന്റെ പേരിൽ സമ്മാനപദ്ധതി തട്ടിപ്പ് മുന്നറിയിപ്പുമായി താരം

നടൻ ഗിന്നസ് പക്രുവിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പുമായി നടൻ രംഗത്ത്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണെന്നും ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ…

വയസായ മനുഷ്യനല്ലെ കുറച്ച് കരുണയൊക്കെ കാണിക്കണം വേടന്‍

കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍…

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ…

ഇന്ത്യയിൽനിന്ന് പോയ കപ്പലിന് നേരെ സൊമാലിയൻ തീരത്ത് ആക്രമണം

ദുബായ് ∙ ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ, വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ്…

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി

ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം. അന്താരാഷ്ട്ര സർവീസുകളെ ഒഴിവാക്കും. എയർപോർട്ടുകളിലെ ജീവനക്കാരുടെ കുറവാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. പുതിയ…

ശബരിമല സ്വർണക്കൊള്ള മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ശബരിമലയിൽ 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്ന കെ.എസ്. ബൈജു. ദ്വാരപാലക ശിൽപ്പങ്ങൾ ഇളക്കുമ്പോൾ…

കെജിഎഫി’ലെ കാസിം ചാച്ച നടൻ ഹരീഷ് റായ് അന്തരിച്ചു

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു താരം. ‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ഹരീഷ് റായ്. ‘കെജിഎഫി’ലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി…

പൊതുമരാമത്ത് വകുപ്പിന് നൽകിയത് 9 കോടി, എന്നിട്ടും മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും അരൂരിൽ കുടുങ്ങി

തുറവൂർ ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന നടപടി കർശനമാക്കി പൊലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്തിയും ഹൈക്കോടതി ജഡ്ജിയുമടക്കം ഗതാഗതക്കുരുക്കിൽപെട്ടതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കർശന നടപടിയുമായി…

ഇതെന്ത് ഭ്രാന്താണ് എല്ലാവരും ചിരിക്കുന്നു സ്വീറ്റിയും സരസ്വതിയുമല്ല… ലാരിസ

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിട്ടും ആരാണ് ബ്രസീലിയൻ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ലാരിസ തന്നെയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന്…

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: എറണാകുളം അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.…