Category: News

നാടുനീളെ നടന്ന് ട്രംപ് മോദിയെ അപമാനിക്കുകയാണ് പ്രതികരിക്കാന്‍ ധൈര്യം കാണിക്കൂ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതോടെ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് രാജ്യങ്ങള്‍ തോറും നടന്ന് അപമാനിക്കുകയാണെന്ന് രാഹുല്‍. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് തൂക്കുകയർ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് തൊടുപുഴ കോടതി

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വാദം…

ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയുമാണ് ഇയാള്‍ ചുട്ടുകൊന്നത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.…

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കും

കൊച്ചി: 2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കും. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് അവാർഡുകള്‍ പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍.പ്രാഥമിക…

വിസ്മയ തുടക്കം ക്ലാപ്പടിച്ച് പ്രണവ് സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

കൊച്ചി: മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പം മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ആശിർവാദ് സിനിമാസ്…

മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത്കൊന്നു

തിരുവനന്തപുരം∙ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാർ. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ. സംഭവം നടക്കുമ്പോൾ…

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി

കൊച്ചി വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.വിമാനത്താവള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ…

അടിമാലി ദുരന്തം സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന്…

യുഎഇയിൽ ജോലിക്ക് ചേരാനായി ആദ്യ യാത്ര യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ

അബൂദബി: യുഎഇയിൽ ജോലിക്ക് ചേരാനായുള്ള ആദ്യ യാത്രയിൽ, വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ. റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരാകാനുള്ള യാത്രയിൽ അഭിജിത്ത് ജീസിനും അജീഷ് നെൽസണിനുമാണ് സഹയാത്രികന്റെ ജീവൻ രക്ഷിച്ചത്. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര യാത്രയായിരുന്നിത്. തൃശൂരിൽ നിന്നുള്ള…

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗില്‍ നിന്ന് 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി..മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽ രാജിന്റെ ബാഗിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കസ്റ്റംസ് ഇൻ്റലിജൻസാണ് ലഹരി പിടികൂടിയത്.ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്.ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴിയാണ്…