ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക പളളി തകര്‍ന്നു മാപ്പുപറഞ്ഞ് നെതന്യാഹു
ജെറുസലേം: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും…









