Category: News

ഭരണഘടനാ പരാമർശം പാർട്ടി ഒപ്പമുണ്ട് സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം

തിരുവനന്തപുരം: ഭരണഘടനാ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഭരണഘടനയെ…

ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന്ന് ഓഫർ അണ്ണാ ഡിഎംകെയുടെ പരിപാടിക്ക് വന്നവ‍‍ർ കസേരകൾ കൊണ്ടുപോയി

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. . തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.പാർട്ടി സംഘടിപ്പിച്ച പൊതുയോഗത്തിനെത്തിയാൽ കസേര സൗജന്യമായി നൽകുമെന്ന അണ്ണാ ഡിഎംകെയുടെ ഓഫ‍റാണ് ഇതിന് കാരണം.…

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത്. ജാതവേദന്‍ നമ്പൂതിരി ആയിരുന്നുപുഴ കണ്ട കുട്ടി, ദിവ്യഗായകന്‍ ,ദുശ്ശള തുടങ്ങി ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും…

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിഴിഞ്ഞം: ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി…

സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം

കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ. നിർത്താതെ ഹോണടിച്ചിട്ടും…

ചേർത്തലക്കാരി അന്ന മേരി ഇന്ത്യയുടെ അഭിമാനം 13കാരി മലയാളി പെൺകുട്ടി കിളിമഞ്ചാരോ പർവതം കീഴടക്കി

ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ചേർത്തലയിലെ പതിമൂന്ന് വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല അവിടെ തായ്കോണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരിലാക്കി. ചേര്‍ത്തല സെന്റ്…

അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്

അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ് മാധ്യമ വക്താവ് കാരിന്‍ ജീന്‍ പിയറി വ്യക്തമാക്കി. അദാനിയ്‌ക്കെതിരായ ആരോപണത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.…

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു 4 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച. ജൂബിലി ജംഗ്‌ഷന് സമീപത്ത് വച്ചാണ് കാറിൽ…

അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി. അമ്മുവിന്റെ മരണം അടിമുടി ദൂരൂഹമാണ്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിന്റെ…

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചു രണ്ട് പേരെ കാണാതായി

പനാജി: ഇന്ത്യൻ നാവികസേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരം ഗോവയ്ക്ക് സമീപമായിരുന്നു സംഭവം. മീൻപിടിത്ത ബോട്ടായ മാർത്തോമ്മയുമായാണ് നാവികസേനാ കപ്പൽ കൂട്ടിയിടച്ചത്.മത്സ്യബന്ധ ബോട്ടിലുണ്ടായിരുന്ന13 ജീവനക്കാരിൽ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി…