Category: News

കൊല്ലത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ…

ദിവ്യശ്രീയെ കൊലപ്പെടുത്തിയത് പീഡന വിവരം പുറത്തുപറഞ്ഞതിന് ഭര്‍ത്താവിന്‍റെ മൊഴി

കണ്ണൂര്‍ കരിവെള്ളൂരിലെ പൊലീസുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് പീഡനങ്ങള്‍ പുറത്തുപറഞ്ഞതിന്. പീഡനങ്ങള്‍ ദിവ്യശ്രീ കൗണ്‍സിലിങ്ങിനിടെ പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് ഭര്‍ത്താവിന്‍റെ മൊഴി. ഏഴ് ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും പ്രകോപിപ്പിച്ചതായി പ്രതി പറഞ്ഞു. ഇന്നലെ കണ്ണൂര്‍ കുടുംബകോടതിയില്‍ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരങ്ങള്‍…

സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

മുകേഷ് അടക്കം 7 പേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നു എന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസിനെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്സോ കേസിൽ തന്നെ സർക്കാരും…

സംസ്ഥാന ജിംനാസ്റ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി എറണാകുളം ജില്ലയും ബാൾട്ടർ അക്കാദമിയും

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 59-ാമത് അഖില കേരള ജിംനാസ്റ്റിക്‌സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്‌സിൽ എറണാകുളം ജില്ല മികവ് തെളിയിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ 5 സ്വർണവും 5 വെള്ളിയും അണ്ടർ 10 വിഭാഗത്തിൽ 4 സ്വർണവും…

വിജയ്‍ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായി താരങ്ങളില്‍ മുന്നിൽ മലയാളികളുടെ പ്രിയ നടൻ ബോളിവുഡിനെ വിറയ്‍ക്കുന്നു

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്‍യ്‍ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയുടെ മലയാളികളുടെയും പ്രിയപ്പെട്ട ഒരു താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഒക്ടോബറിലും മൂന്നാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ…

സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു.…

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി. ഇതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി.…

അമ്മു ജീവനൊടുക്കില്ല വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ദുരൂഹയെന്ന് സഹോദരൻ

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ അഖിൽ സജീവ്. ചുട്ടിപ്പാറ എസ് എം ഇ കോളേജ് ഓഫ് നഴ്സിംഗ് കോളേജ് അധികൃതരുടെ വാദത്തിൽ പൊരുത്തക്കേടുണ്ടെന്ന് കുടുബം ആരോപിച്ചു. അമ്മു ആത്മഹത്യ ചെയ്യില്ല. വീട്ടുകാർ…

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു…

സൊമാറ്റോയില്‍ ചീഫ് ഓഫ് സ്റ്റാഫ് ജോലി 20 ലക്ഷം അങ്ങോട്ട് നല്‍കണം ശമ്പളമില്ല

ഭക്ഷണവിതരണക്കമ്പനിയായ സൊമാറ്റോയില്‍ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍. സിഇഒയുടെ ഓഫിസും സ്റ്റാഫിനെയും നിയന്ത്രിക്കലാണ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ ജോലി. പക്ഷേ ഓഫറില്‍ ദീപീന്ദര്‍ പറയുന്ന വ്യവസ്ഥകളാണ് വിചിത്രം. ജോലി കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ…